ആൾക്കൂട്ടത്തിലേക്ക് പാൽ ട്രക്ക് ഇടിച്ചുകയറി; 3 പേർ മരിച്ചു


ഗാങ്ടോക്ക്(സിക്കിം) : ആൾക്കൂട്ടത്തിലേക്ക് പാൽ ട്രക്ക് ഇടിച്ചുകയറി.  മൂന്ന് പേർ തൽക്ഷണം  മരിച്ചു, 20 പേർക്ക് പരിക്കേറ്റു.  ട്രക്ക് ഒന്നിലധികം കാറുകളിൽ ഇടിക്കുകയും ചെയ്തു.
സിക്കിമിലെ ഗാങ്ടോക്കിലാണ് സംഭവം.

ഇന്നലെ സിക്കിമിലെ റാണിപൂളിൽ ഒരു മേള നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറുകളിലാണ് പാൽ ടാങ്കർ ഇടിച്ച് കയറിയത്. കൂട്ടയിടിയുടെ ശക്തിയിൽ പ്രദേശത്ത് തടിച്ചുകൂടിയ നിരവധി ആളുകൾ വാഹനങ്ങൾ ക്കടിയിൽപ്പെട്ടു.

പാൽ ടാങ്കറിൻ്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ സെൻട്രൽ റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. അപകടസമയത്ത് മൈതാനം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.

പാൽ ടാങ്കറിൻ്റെ വശത്ത് സിക്കിം മിൽക്ക് യൂണിയൻ്റെ ലേബൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!