ഇടുക്കി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
അറക്കുളം കരിപ്പിലങ്ങാട് ആണ് സംഭവം. രോഗിയുമായി പോകുന്നതിനിടെ റോഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വരുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
