പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു; മൂന്ന് പേർക്ക് പരുക്ക്

മലപ്പുറം : പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ബോട്ടിൽ മിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം.

പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മുഹമ്മദ്കുട്ടിയുടെ മകൻ റാഫി (33) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു.

ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിൽ മിന്നലേൽക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റാഫിയെ സഹപ്രവർത്തകർ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്റഫ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ട് മുതൽ രാത്രി വൈകിയും പൊന്നാനി തീരമേഖലയിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ അനുഭവപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!