30 കോടി പിന്നിട്ട് കാരുണ്യത്തിൻ്റെ കൈത്താങ്ങ്…. എസ്എംഎ ബാധിതരായ സഹോദരങ്ങളെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും…

കോഴിക്കോട് : എസ്എംഎ ബാധിതരായ ഏഥനും ഒലിവറിനും ഡേവിഡിനുമായി കേരളം കൈകോർത്തപ്പോൾ 30 കോടി പിന്നിട്ട് ധനസമാഹരണം. ചികിത്സക്ക് മുന്നോടിയായുള്ള രക്ത പരിശോധനയ്ക്കായി മൂവരെയും ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

ധനസമാഹരണം അധികം വൈകാതെ 50 കോടി രൂപയിലെത്തുമെന്ന പ്രതീക്ഷയോടെയാണ് ഏഥനും ഒലിവറും ഡേവിഡും ഇന്ന് ആശുപത്രിയിലേക്കു പോകുന്നത്.

സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച, കല്ലുരുട്ടി പുത്തിരിച്ചാലിൽ അരുണിൻ്റെയും ഷാമിലിനൻ്റെയും മക്കളായ മൂന്ന് സഹോദരന്മാരാണ് ചികിത്സയ്ക്കായി പണം കാത്തിരിക്കുന്നത്. നാട്ടുകാർ ചേർന്നു രൂപീകരിച്ച ചികിത്സാ സഹായ നിധി ഇന്നലെ 30 കോടി രൂപ പിന്നിട്ടു. ഇനിയും 20 കോടിയോളം രൂപ കൂടി സമാഹരിക്കണം.

ശുഭപ്രതീക്ഷയിലാണു കുടുംബവും നാട്ടുകാരും. ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖയിലെ അക്കൗണ്ടിലേക്കാണ് സഹായം നൽകേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!