മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിവസത്തിലേക്ക്; റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനം വകുപ്പിന്റെ ശ്രമം…

ചിന്നക്കനാൽ : മിഷൻ ചക്കക്കൊമ്പൻ രണ്ടാം ദിവസത്തിലേക്ക്. റേഡിയോ കോളർ ഘടിപ്പിക്കാൻ ഇന്നും ശ്രമം നടക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ മിഷൻ പുനരാരംഭിച്ചു.

ഇന്നലെ ആദ്യ ഡോസ് മയക്കുവെടിയേറ്റിട്ടും ആന മയങ്ങാത്തതും രണ്ടാമത്തെ വെടി ലക്ഷ്യത്തിലെത്താ ത്തതുമാണ് ദൗത്യം നീളാൻ കാരണം. മയക്കുവെടി വെച്ചശേഷം വിദേശത്തുനിന്ന് എത്തിച്ച സാറ്റ്‌ലൈറ്റ് റേഡിയോ കോളര്‍ കഴുത്തില്‍ ഘടിപ്പിക്കാനായിരുന്നു വനം വകുപ്പിൻ്റെ പദ്ധതി.

എന്നാൽ ഇന്നലെ വെച്ച മയക്കുവെടി പൂർണമായി ഏൽക്കാത്തതിനാൽ ദൗത്യം പൂർത്തിയാക്കാനായില്ല. ഇന്നലെ ആദ്യ ഡോസ് മയക്കുവെടി വെച്ചതിന് പിന്നാലെ രണ്ടാം ഡോസ് നൽകാൻ ശ്രമിക്കുന്നതിനിടെ ചക്കക്കൊമ്പൻ ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്തിരുന്നു.

ഇതിനിടെ പെയ്ത കനത്ത മഴയും ശക്തമായ കാറ്റും ദൗത്യത്തിന് തിരിച്ചടിയായി. കാഴ്ചപരിധി കുറഞ്ഞതോടെ സുരക്ഷ കണക്കിലെടുത്ത് ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!