മയക്കുമരുന്ന് കേസ് പ്രതിക്ക് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

മാവേലിക്കര : മയക്കുമരുന്ന് കേസ് പ്രതിക്ക് 7 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മാവേലിക്കര അഡിഷണൽ ജില്ലാ & സെഷൻസ് കോടതി – 1 ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.

വിൽപ്പനയ്ക്കായി മയക്ക് മരുന്ന് സൂക്ഷിച്ച കട്ടച്ചിറ സ്വദേശി ടിനു ജോർജ് തോമസിന് (32) ആണ് ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

അധികാരപത്രങ്ങളോ അനുവാദമോ ഇല്ലാതെ വിൽപ്പനയ്ക്കായി ഭരണിക്കാവ് കട്ടച്ചിറയിലുള്ള സജീവനം വീട്ടിൽ ഇയാൾ സൂക്ഷിച്ചിരുന്ന മെത്താഫെറ്റമിൻ എന്ന 5.19 ഗ്രാം മയക്കുമരുന്ന് 2021 സെപ്റ്റംബർ 28-ന് അന്നത്തെ വള്ളികുന്നം പോലീസ് സബ് ഇൻസ്പെക്ടർ ഗോപകുമാർ.ജി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയില്‍ കണ്ടെടുത്തുകയും കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

തുടർന്ന് സബ് ഇൻസ്പെക്ടർ ഗോപകുമാർ.ജി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിൽ വിചാരണ നടത്തി മാവേലിക്കര അഡിഷണൽ ജില്ലാ & സെഷൻസ് കോടതി – 1 ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനുവേണ്ടി മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാറും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജി കുമാറും ഹാജരായി.G.A.S.I സിന്ധു, S.C.P.O രഞ്ചുനാഥ്,G.A.S.I സജില്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!