മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പടക്കം കെട്ടിയിട്ട് പൊട്ടിച്ചു; ആൽമരത്തിൽ തീപിടിത്തം…

തൃശൂർ : മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ആൽമരത്തിൽ പടക്കം കെട്ടിയിട്ട് പൊട്ടിച്ച് തീപിടിത്തം. ആൽമരത്തിനാണ് തീപിടിച്ചത്.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൃശൂർ വെള്ളറക്കാട് കോൺഗ്രസ് പ്രവർത്തകരാണ് പടക്കം പൊട്ടിച്ചത്.

പാതി മുറിച്ച ആൽമരത്തിന്റെ വേരുകളിൽ ചുറ്റിവച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് മരത്തിലും താഴെ മുറിച്ചിട്ട തടിക്കഷണങ്ങളിലും തീപിടിച്ചത്. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. മറ്റ് അപകടങ്ങളൊന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!