മലപ്പുറത്ത് ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍ സ്വദേശിയായ ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, കൊല്ലങ്കോട് സ്വദേശിനി രമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പതിനഞ്ചുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് , ഫറോക്ക് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

പാലക്കാട് നിന്നും കൊട്ടിയൂരിലേക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ മൂന്നുപേര്‍ ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന വരാണ്. ലോറി നിയന്ത്രണം വിട്ട് ട്രാവലറിലേക്ക് ഇടിച്ചു കയറുകയാ യിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!