നിലമ്പൂർ : ഷാജൻ സ്കറിയയ്‌ക്കെതിരായ വിമർശനം കടുപ്പിച്ച് പി.വി. അൻവർ. കേരളത്തിലെ ഏറ്റവും വലിയ വർഗീയവാദിയാണ് ഷാജൻ സ്കറിയയെന്നും അദ്ദേഹത്തോടുള്ള നിലപാടിൽ മാറ്റമില്ലെന്നും അൻവർ പറഞ്ഞു.
ഷാജൻ സ്കറിയ മൊസാദിന്റെ സഹായം ലഭിക്കുന്ന ഏജന്റാണെന്നും അൻവർ ആരോപിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിൽ കടന്നുകയറി ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയെടുക്കുന്ന രീതിയാണ് ഷാജൻ സ്കറിയയുടേതെന്നും അൻവർ വിമർശിച്ചു.
ഇത്തരം നീക്കങ്ങളെ ഭയന്ന് ചിലർ അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടാകാം. ഷാജൻ സ്കറിയയോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ നല്ലത് രാഷ്ട്രീയം അവസാനിപ്പിച്ച് പോകുന്നതാണെന്നും പി.വി. അൻവർ വ്യക്തമാക്കി.
അതേസമയം, കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം വേണമെന്ന ആവശ്യവും അൻവർ ആവർത്തിച്ചു. ബേപ്പൂരിൽ പരാജയപ്പെടുകയാണെങ്കിൽ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം നൽകണമെന്ന് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ആവശ്യപ്പെട്ടി രുന്നുവെന്നും യു.ഡി.എഫ് നേതാക്കൾ ഇക്കാര്യം സമ്മതിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
