ആലപ്പുഴ: അമ്പലപ്പുഴ അയ്യപ്പ ഭക്തസംഘത്തിൻ്റെ മുൻ സമൂഹ പെരിയോനും നിലവിലെ രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ അന്തരിച്ചു.
റിട്ട. അദ്ധ്യാപകനാണ്. സഹൃദയനും, പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം. സംസ്ക്കാരം ഇന്നു വൈകുന്നേരം 5 മണിക്ക് അമ്പലപ്പുഴയിലെ സ്വവസതിയിൽ നടക്കും.
