മുഖ്യമന്ത്രിയാകാൻ യോഗ്യൻ വി ഡി സതീശൻ തന്നെ…ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനങ്ങളോട് കോൺഗ്രസിന്റേത് ശരിയല്ലാത്ത സമീപനം…

കൊച്ചി: മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ വി ഡി സതീശന്‍ എന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ കല്‍പ്പറ്റ നാരായണന്‍. ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണെന്നും കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു.

‘ഇത്രവലിയ ഭൂരിപക്ഷം കൊടുത്ത ജനതയോട് ശരിയല്ലാത്ത സമീപനമാണ് ഉണ്ടായത്. ജനങ്ങളോടുള്ള അധിക്ഷേപം ഉണ്ട് അതില്‍. യുഡിഎഫ് വിജയം വിസ്മയമല്ല. ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള മാറ്റമാണ്. മാറ്റത്തിന് കിട്ടിയ വോട്ടാണെന്ന് അധികാരത്തില്‍ വരുന്നവര്‍ മനസ്സിലാക്കണം.

വി ഡി സതീശന്‍ ഇതിന്റെയൊക്കെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്. അയാളുടെ കാല്‍ക്കുലേഷന്‍ കറക്ട് ആയിരുന്നു. അതിനര്‍ത്ഥം അവര്‍ക്ക് പൊളിറ്റിക്കല്‍ ഗ്രൗണ്ടിനെക്കുറിച്ച് അറിയാം എന്നതാണ്. വളരെ ആത്മാര്‍ത്ഥമായാണ് മുസ്ലിം ലീഗ് പ്രവര്‍ത്തിച്ചത്. മലബാറില്‍ അവരുടെ സ്വാധീനം അത്ര പ്രധാനമായിരുന്നു’, എന്നായിരുന്നു കല്‍പ്പറ്റ നാരായണന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!