കുളിക്കടവിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം, വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമം

ആലപ്പുഴ : മാന്നാറിൽ വീടിന് സമീപത്തുള്ള പമ്പാ നദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം. വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുളിക്കടവിൽ ഇന്നലെയായിരുന്നു സംഭവം.

കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങിയ പരുമല കോട്ടയ്ക്കമാലിൽ നഗറിൽ സബീർ (44) ആണ് അതിക്രമം നടത്തിയത്. വീട്ടമ്മ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!