ഹാന്റ വൈറസ് ബാധ… അതീവ സുരക്ഷയിൽ സ്പെയിൻ…

സ്പാനീഷ് : ഹാൻ്റ വൈറസ് ബാധയെത്തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങി കിടന്ന എംവി ഹോണ്ടിയാസ് ആഡംബരക്കപ്പലിലെ യാത്രക്കാരെ ഒഴിപ്പിച്ച് തുടങ്ങി.

സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്. സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെയാണ് കപ്പൽ നങ്കൂരമിട്ടത്.

സ്പെയിനിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യം കപ്പിൽ നിന്ന് ഇറങ്ങിയത്. നെതർലാൻഡ്, ജർമ്മനി, ബെൽജിയം, അയർലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അവരുടെ നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെൻ്ററിൽ നിരീക്ഷണത്തിൽ വെയ്ക്കുമെന്നും സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!