നീറ്റ് പരീക്ഷയുടെ തലേന്ന് വീട് വിട്ടിറങ്ങി… 19കാരനെ കാണാതായിട്ട് ഇന്നേക്ക് 5 ദിവസം…

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിന്ന് 19കാരനെ കാണാതായിട്ട് അഞ്ചുദിവസം. നെയ്യാറ്റിൻകര പഴവൻചോല സ്വദേശികളായ ബാബുരാജിന്റെയും ശകുന്തളയുടെയും മകൻ യോഗേഷിനെയാണ് ശനിയാഴ്ച മുതൽ കാണാതായത്.

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന യോഗേഷ് പരീക്ഷയുടെ തലേന്നാണ് വീടുവിട്ടിറങ്ങിയത്. പൊഴിയൂ‍ർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അന്വേഷണം കൃത്യമായി നടക്കുന്നില്ല എന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. ഞായറാഴ്ചയാണ് നീറ്റ് പരീക്ഷ നടന്നത്. തലേദിവസമാണ് യോഗേഷ് വീട് വിട്ടിറങ്ങുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു യോഗേഷ്. എന്നാൽ നാലഞ്ച് ദിവസം മുമ്പ് യോഗേഷിന് കടുത്ത പനിയുണ്ടാകുകയും ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ആ സമയത്ത് പരീക്ഷക്ക് തയ്യാറെടുക്കാൻ സാധിച്ചിരുന്നില്ല. പരീക്ഷക്ക് തോൽക്കുമോ എന്ന ഭയമാകാം യോഗേഷിനെ വീട് വിട്ടുപോകാൻ പ്രേരിപ്പിച്ചതെന്നാകാം എന്നാണ് വീട്ടുകാരുടെ സംശയം. പേരൂർക്കടയിലെ പരീക്ഷാഹാളിലും യോഗേഷ് എത്താത്തതിനെ തു‌ടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരകുന്നു. എന്നാൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന ആരോപണവും കുടുംബം ഉയർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!