വിദ്യാഭ്യാസ വകുപ്പ് ലീഗിന് തന്നെ, കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കും…. മന്ത്രിസ്ഥാനത്തേക്ക്  ചർച്ചകൾ സജീവം

മലപ്പുറം : യുഡിഎഫ് മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് തന്നെ കൈകാര്യം ചെയ്യുമെന്ന് ഏകദേശ ധാരണയായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയിലാണ് വകുപ്പുകളെക്കുറിച്ചും മന്ത്രിമാരെക്കുറിച്ചുമുള്ള പ്രാഥമിക ചർച്ചകൾ നടന്നത്. ആബിദ് ഹുസൈൻ തങ്ങളോ എൻ. ഷംസുദ്ദീനോ വിദ്യാഭ്യാസ മന്ത്രിയാകാനാണ് സാധ്യത. വകുപ്പ് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി.

ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി പദവിയിലേക്ക് എത്തിയേക്കും. ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദ്ദീൻ എന്നിവർക്ക് പുറമെ കെ.എം. ഷാജി, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ്, പി.കെ. ബഷീർ എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പ്രാദേശിക പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

മന്ത്രിസഭാ പ്രഖ്യാപനത്തിന് മുൻപേ ലീഗ് കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. നിയുക്ത മന്ത്രി പി.കെ. ബഷീറിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് അരീക്കോട് ഫ്ലക്സ് ബോർഡുകൾ ഉയർന്നു.

എന്നാൽ മന്ത്രിയാകുന്ന കാര്യം പാർട്ടിയും അധ്യക്ഷനുമാണ് തീരുമാനിക്കേണ്ടതെന്ന് ആബിദ് ഹുസൈൻ തങ്ങൾ പ്രതികരിച്ചു. യുഡിഎഫ് ഘടകകക്ഷികൾ തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകുന്ന തോടെ മന്ത്രിമാരുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!