പാമ്പാടിയിൽ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷത്തിൻ്റെ സ്വർണാഭരണം തട്ടിയെടുത്ത മൂന്ന് യുവാക്കൾ അറസ്റ്റിൽ…

പാമ്പാടി: വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ 18 വയസ്സുള്ള മൂന്നുപേരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

പാമ്പാടി സ്വദേശികളായ വട്ടമലപടി അൻസൽ മുഹമ്മദ് (18), നിധിൻ നിഷാദ് (18), ഷെബിൻ ഏബ്രഹാം (18)എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി.

വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ പൂർവവിദ്യാർഥികളായ പ്രതികൾ സൗഹൃദം സ്ഥാപിച്ചശേഷം ഭീഷണിപ്പെടുത്തി പലതവണയായി സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യം പണമാണ് ആവശ്യപ്പെട്ടത്. ഇത് ലഭിക്കാതെ വന്നതോടെ വിദ്യാർത്ഥിക്ക് നേരെ ഭീഷണി കടുപ്പത്തിലായി. തുടർന്ന് പണത്തിന് പകരം സ്വർണ്ണത്തിലേക്ക് തിരിഞ്ഞു. ഇത് വിജയം കണ്ടു.

എസ്ഐ ജോജൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്വർണ്ണം വിറ്റ് കിട്ടിയ തുകയ്ക്ക് ലക്ഷങ്ങൾ വിലവരുന്ന ഐ ഫോണുകളും , ഇരുചക്രവാഹനങ്ങളും പ്രതികൾ സ്വന്തമാക്കിയിരുന്നു . അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!