പ്രവാസിയുടെ വീടിന് തീയിട്ടു…പിന്നാലെ ആത്മഹത്യാശ്രമം

പാലക്കാട് : മുതുതല കൊടുമുണ്ടയില്‍ വീടിന് തീയിട്ടു. മച്ചിങ്ങതൊടി കിഴക്കേത്തിൽ ഇബ്രാഹിമിന്‍റെ വീടിനാണ് തീയിട്ടത്. വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറും, ബൈക്കും കത്തിച്ചു. പിന്നാലെ വീടിനും തീപിടിക്കുകയായിരുന്നു. കൂടാതെ വീടിന് തീയിട്ട വ്യക്തി കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.

എറണാകുളം പറവൂർ സ്വദേശി പ്രേംദാസാണ് തീയിട്ടത്. വീട്ട് ഉടമസ്ഥൻ ഇബ്രാഹിം ഇയാൾക്ക് ഒരുലക്ഷം രൂപ നൽകാൻ ഉണ്ട്. ഇത് നൽകാത്തതിനാലാണ് ഇന്നോവ കാറിന് തീയിട്ടത്. ഇന്നോവ കാറും ഒരു സ്കൂട്ടറും പൂർണ്ണമായും കത്തി നശിച്ചു. വീടിലെ ഉപകരണങ്ങളും തീപ്പിടിത്തത്തിൽ നശിച്ചിട്ടുണ്ട്. വീടും ഭാഗികമായി കത്തിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി . സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!