കൂടൽമാണിക്യത്തിൽ ഇടഞ്ഞ ആനയെ പകർത്തുന്നതിനിടെ ചാനൽ ക്യാമറയ്ക്ക് നേരെ പാപ്പാൻമാരുടെ കല്ലേറ്…

കൂടൽമാണിക്യം ക്ഷേത്ര ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് അക്രമാസക്തനായത്. ഉച്ചയോടെ അക്രമാസക്തനായ ആന താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

നെഞ്ചിന് ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീകുട്ടൻ (25) ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒന്നാം പാപ്പാൻ അമൽ (28) പരിക്കുകളോടെ ചികിത്സയിലാണ്.

തുടർച്ചയായ അസ്വാഭാവികത: കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന ഇടയാൻ ശ്രമിച്ചിരുന്നു. അന്ന് ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളച്ചിരിക്കുകയാ യിരുന്നു.

ആന ഇടഞ്ഞ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ ക്യാമറാമാന് നേരെ ആന പാപ്പാന്മാർ കല്ലെറിഞ്ഞു. കൂടൽമാണിക്യം ആനയുടെ പാപ്പാൻ സുനിയാണ് കല്ലെറിഞ്ഞതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!