കുറ്റ്യാടി ചുരത്തിൽ ലോറി പാഞ്ഞുകയറി വൻ അപകടം;പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ്  7 പേർക്ക് പരിക്ക്

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കാറുകളിലും വളർത്തുമൃഗങ്ങളുമായി വന്ന പിക്കപ്പ് വാനിലുമാണ് ലോറി ഇടിച്ചത്. ചുരമിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

ലോറിയുടെ ഇടിയുടെ ആഘാതത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാൻ റോഡരികിലെ പത്തടി താഴ്ചയുള്ള കൾവർട്ടിലേക്ക് മറിഞ്ഞു. പിക്കപ്പ് വാനിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഏറെ പരിശ്രമപ്പെട്ട് പുറത്തെത്തിച്ചത്.

അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അമിതവേഗതയും നിയന്ത്രണം നഷ്ടപ്പെടുന്നതുമാണ് ചുരം പാതകളിൽ അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത്. പരിക്കേറ്റവരിൽ ആരുടെയും നില നിലവിൽ അതീവ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പിക്കപ്പിലുണ്ടായിരുന്ന മൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!