വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ്
16 പേർക്ക്
പരിക്ക്

കാഞ്ഞാർ : കാഞ്ഞാർ – വാഗമൺ റോഡിൽ പുത്തേട് ചാത്തൻപ്പാറയ്ക്ക് സമീപം ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5 നാണ് സംഭവം. 

വാഗമൺ സന്ദർശിച്ചതിന് ശേഷം വരികയായിരുന്ന തമിഴ്നാട് സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. വാഹനത്തിന് ബ്രേക്ക് കിട്ടാതെ ഇറക്കത്തിൽ മറിയുകയായിരുന്നു.

പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂലമറ്റം അഗ്നി രക്ഷാസേനയും കാഞ്ഞാർ പോലീസും സ്ഥലത്തെത്തിയിരുന്നു . ആരുടേയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!