തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആൻ്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തു.
വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി തെരച്ചിൽ തുടരുകയാണ്. കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് തർക്കമാണെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളായ അമുൽ, ദിലീപ് എന്നിവർ ചാലയിൽ സ്വർണ വ്യാപാരം നടത്തുന്നവരാണ്. ഇവരാണ് കവർച്ചയ്ക്ക് ഇരയായ ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെതിരെ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്.
