ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി…. ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നു പോയ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഉണ്ണിമായ അവിടേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഭർത്താവുമായി വഴക്കുണ്ടായത്. വഴക്കിനു ശേഷം ഭർത്താവിന്റെ അമ്മയും മറ്റും മുറിയിൽ വന്നു നോക്കുമ്പോൾ ഉണ്ണിമായയെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭർത്താവിന്റെ അമ്മയും നാട്ടുകാരും ചേർന്നാണ് ഉണ്ണിമായയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവർ തമ്മിൽ മുൻപും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ പൂർത്തിയാക്കും. ഇതിലൂടെ മാത്രമേ മരണകാരണം വ്യക്തമാകൂ. പോലീസിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!