കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവെന്ന കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
മണിപ്പൂര്‍ ഡയറിയുടെ സംവിധായകന്‍ മോശമായി പെരുമാറിയെന്നും പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വിഎച്ച്പി നേതാവ് അനില്‍ വിളയിലടക്കം പ്രതികളാണ്. മോശമായി പെരുമാറിയതിന് സംവിധായകന്‍ സനോജ് മിശ്രക്കെതിരെയും കേസെടുത്തു. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തി. കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറുമെന്ന് സെന്‍ട്രല്‍ പൊലീസ് വ്യക്തമാക്കി.
സംവിധായകൻ മോശമായി പെരുമാറി…
പരാതിയുമായി കുംഭമേള താരം… കേസെടുത്ത് പൊലീസ്…
