തിരുവനന്തപുരം: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സണെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് 5000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലി വാങ്ങുന്നതിനിടെ ഏജന്റുമാരായ സജി, രാമ പടിയാര്‍ തുടങ്ങിയവരെ വിജിലന്‍സ് പിടികൂടുന്നത്. ബസിന്റെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് ജേഴ്‌സണിന്റെ നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ കൈക്കൂലി വാങ്ങുന്നത് എന്നായിരുന്നു ഇവര്‍ വിജിലന്‍സിന് നല്‍കിയ മൊഴി. ഇതോടെ ജേഴ്‌സണും അറസ്റ്റിലാവുകയും വീട്ടില്‍ നടത്തിയ പരിശോധനയില്‍ 74 മദ്യക്കുപ്പികളും 80 ലക്ഷത്തോളം പണവും സ്വത്തുവകകളുടെ രേഖകളും വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു.
‘കൈക്കൂലി വീരന്‍’; എറണാകുളം അര്‍ടിഒയെ സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്…
