പ്രധാനമന്ത്രിയെ സന്ദർശിക്കാൻ മുഖ്യമന്ത്രി ഇന്ന് ദൽഹിക്ക്…

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം അഞ്ചു മണിക്ക് ഡൽഹിയിലാണ് കൂടിക്കാഴ്ച.

സംസ്ഥാനത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നേരത്തെ തന്നെ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. ആ അനുമതിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ മന്ത്രിസഭായോഗം നടക്കും. അതിനുശേഷം വാർത്താ സമ്മേളനം ഉണ്ടാകും. തുടർന്നായിരിക്കും മുഖ്യമന്ത്രി ഡൽഹിയിലേക്ക് തിരിക്കുക.

സംസ്ഥാനത്ത് നടക്കേണ്ട വികസന പ്രവർത്തനങ്ങൾ, വൈദ്യുതി പ്രതിസന്ധി അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയിൽ കേന്ദ്രത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ മുഖ്യമന്ത്രി ശ്രമിക്കും.

ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി ഡൽഹിയിൽ എത്തിച്ചേരുക. പ്രധാനമായുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും പ്രതീക്ഷിക്കുന്നു. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ വിഷയങ്ങൾ ഹൈക്കമാൻ്റിനെ ധരിപ്പിച്ചേക്കും. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!