ഡിവോഴ്‌സ് വാർത്തകളുടെ സത്യം വെളിപ്പെടുത്തി റോബിൻ…

താനും ആരതി പൊടിയും പിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി റോബിൻ രാധാകൃഷ്ണൻ. വാർത്തകൾ പ്രചരിക്കാൻ കാരണമായ സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പങ്കുവെക്കുകയാണ് ബിഗ് ബോസ് താരം. സുനിത ദേവദാസിന് നൽകിയ അഭിമുഖത്തിലായിരുന്നു റോബിന്റെ വിശദീകരണം. ആ വാക്കുകളിലേക്ക്:-

‘ഇതൊക്കെ നാട്ടുകാർ പറയുന്നതല്ലേ. ഒരു ദിവസം എടുത്തു നോക്കുമ്പോൾ മൊത്തം വിഡിയോസ്. ഞാൻ ആലോചിച്ചത് ഇവന്മാർക്ക് ഭ്രാന്താണോ എന്നാണ്. ഞങ്ങൾ എവിടെ വന്നാണ് പറഞ്ഞത് ഞങ്ങൾ ഡിവോഴ്‌സ് ചെയ്യുകയാണെന്ന്. വാർത്ത കാണുമ്പോൾ ഞാൻ വർക്കലയിൽ എന്റെ വീട്ടിലായിരുന്നു. ആരതി എറണാകുളത്തായിരുന്നു. എന്റെ ബർത്ത് ഡേയ്ക്കും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.

ഞങ്ങൾ ആലോചിച്ചത് ഇതെന്താണ് ഇങ്ങനെ വാർത്തകളൊക്കെ വരുന്നത്, എന്താണ് സംഭവിച്ചതെന്നാണ്. ഒന്നാമത്തെ കാര്യം, ഞങ്ങൾ പിരിയണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആൾക്കാരുണ്ടെന്ന് നമുക്ക് മനസിലായി. രണ്ടുപേർക്കും മനസിലായി.

ഭയങ്കരമായി ഇവർ പിരിഞ്ഞുവെന്ന് വാർത്തയിറക്കിയ യൂട്യൂബേഴ്‌സുണ്ട്. ഇവർക്ക് ഈ വിഡിയോ കാണുമ്പോൾ മോശമായി തോന്നില്ലേ? അവരങ്ങ് പ്രഖ്യാപിക്കുകയാണ്. മില്യൺസ് വ്യൂ പോയിട്ടുണ്ട്. റീലുകൾ ഞാൻ കണ്ടിരുന്നു.

ഞാൻ സത്യസന്ധമായി എന്റെ ഭാഗം പറയാം. സാധാരണ ഭാര്യ – ഭർത്താക്കന്മാരെപ്പോലെ ഞങ്ങൾ തമ്മിൽ വഴക്ക് കൂടാറുണ്ട്. വലിയ വഴക്കൊന്നുമല്ല. എത്ര വഴക്ക് കൂടിയാലും പാച്ചപ്പാവുകയും ചെയ്യും. അഞ്ച് വർഷത്തിൽ ഞാൻ ഇന്നേവരെ ബ്ലോക്ക് ചെയ്തിട്ടില്ല. ബ്ലോക്ക് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. അന്ന് ഞാൻ അവളുമായി വഴക്കിട്ട് ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്തതോടെ ഓട്ടോമാറ്റിക് ആയി അൺഫോളോ ആയിപ്പോയി. ഞാനത് ഓർക്കുന്നില്ല. പിന്നെ ഞാനെടുത്ത് അൺബ്ലോക്കും ചെയ്തു. രണ്ട് മണിക്കൂറിലാണ് ഇതൊക്കെ നടക്കുന്നത്. അപ്പോഴേക്കും വാർത്ത വന്നു.

ഞങ്ങളുടെ ചെറിയ സൗന്ദര്യപ്പിണക്കമായിരുന്നു. എന്റെ തെറ്റാണ്. സാധാരണ അങ്ങനെ ബ്ലോക്ക് ചെയ്യുന്ന ആളല്ല. ഒരു സ്ഥലത്തു പോലും ഞങ്ങൾ പിരിയുന്നതായി പറഞ്ഞിട്ടില്ല. ആകെ ഈ ഒരു സംഭവം മാത്രമേയുള്ളൂ. അതാണ് വലിയ വർത്തയായത്. മുഖ്യാധാര ചാനലുകളുടെ പേജിൽ പോലും വാർത്തകൾ വന്നു. അതിന് ശേഷം ബർത്ത് ഡെയുടെ സമയത്ത് ഞങ്ങൾ ഒരുമിച്ചുള്ള വിഡിയോ കണ്ടപ്പോൾ തന്നെ അറിയുന്നവർക്ക് ഞങ്ങൾ ഒരുമിച്ചാണെന്ന് മനസിലായിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!