പുതിയ അംഗങ്ങൾ നിയമസഭയെ ഗൗരവമായി എടുത്തില്ല, സീനിയേഴ്‌സിനെ കണ്ട് പഠിക്കണം; വിമർശനവുമായി സ്പീക്കർ

തിരുവനന്തപുരം : പുതുമുഖങ്ങളായ എംഎൽഎമാർ നിയമസഭയെ ഗൗരവമായി എടുത്തില്ലെന്ന വിമർശനവുമായി സ്പീക്കർ എ.എൻ.ഷംസീർ. പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷമാണ് ഷംസീറിന്റെ വിമർശനം.

വരാൻ പോകുന്ന നിയമസഭാ സാമാജികരോട് ഒഴിഞ്ഞ് പോകുന്ന സ്പീക്കർ എന്ന നിലക്ക് സഭയെ ഗൗരവമായി എടുക്കാൻ തയ്യാറാകണമെന്ന ഉപദേശമാണ് നൽകാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.’പുതിയ സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല. ബുക്ക് വായിച്ച് സഭാ നടപടികൾ പഠിച്ചിട്ട് കാര്യമില്ല. സഭയിലിരിക്കണം. പല സമാജികരും സഭയിലിരിക്കുന്നില്ല എന്ന വിമർശനം ഞാൻ ഉയർത്തുന്നു. അതിൽ യുഡിഎഫ് എൽഡിഎഫ് എന്നോ ഇല്ല. സീനിയറായിട്ടുള്ള ആളുകൾ പക്ഷേ സഭയിൽ വേണ്ടത്ര ഇരിക്കുന്നുണ്ട്. പുതിയ ആളുകളെ കുറിച്ചാണ് വിമർശനമുള്ളത്’ ഷംസീർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!