കൊച്ചിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു…

കൊച്ചി: തിരുമാറാടിയില്‍ ചക്ക വീണ് മൂര്‍ഖന്‍ പാമ്പ് ചത്തു. ഒലിയപ്പുറത്താണ് സംഭവം.

വീട്ടുമുറ്റത്തായി നാല് ചക്കകള്‍ വീണ് കിടന്നിരുന്നു. അതെടുക്കാന്‍ വീട്ടുകാര്‍ ചെന്നപ്പോഴാണ് പാമ്പ് ചത്ത് കിടക്കുന്നത് കണ്ടത്. അതിനിടെ ഇന്നും സംസ്ഥാനത്ത് നിരവധിപ്പേര്‍ക്ക് പാമ്പ് കടിയേറ്റൂ.

കാസര്‍കോട് എളേരിത്തട്ട് നാലരവയസുള്ള കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കുട്ടി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്.

മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാലര വയസുകാരിക്ക് പാമ്പ് കടിയേറ്റത്. കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

കോഴിക്കോട് പൂനൂരിലും 22 കാരന് പാമ്പു കടിയേറ്റു. പൂനൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ കിടക്കയില്‍ പാമ്പിനെ കണ്ട് പരിശോധിച്ചപ്പോഴാണ് കടിയേറ്റ കാര്യം അറിയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പാലാ . മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കയ്യിൽ പാമ്പിന്റെ കടിയേറ്റ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 11.30.യോടെയാണ് സംഭവം.

തിരുവനന്തപുരം കിളിമാനൂരില്‍ യുവതിക്ക് പാമ്പു കടിയേറ്റു. തൂളിക്കുഴി സ്വദേശി സരിതയ്ക്കാണ് പാമ്പുകടിയേറ്റത്. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു പാമ്പിന്റെ കടിയേറ്റത്. സരിതയെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം കാലതാമസമില്ലാതെ ചികിത്സ ഉറപ്പു വരുത്താനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!