മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം

തൃശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ പരിക്കേറ്റ 10 പേരിൽ 4 പേരുടെ നില ഗുരുതരം. കരാറുകാരൻ സതീഷ് വെന്റിലേറ്ററിൽ തുടരുകയാണ്.

നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും.

അപകടം നടന്ന വെടിക്കെട്ടുപുരയിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്തുകയാണ് ഫോറൻസിക് സംഘം. പരമാവധി സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് അസി. ഡയറക്ടർ കെ ഉണ്ണികൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!