കോട്ടയം കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.
തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം കുറച്ചുസമയത്തേക്ക് തടസ്സപ്പെട്ടു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തീയണച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്.
കഞ്ഞിക്കുഴിയിൽ സ്കൂട്ടറിന് തീപിടിച്ചു
