‘ക്രിസ്ത്യൻ സമുദായ ത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത്’…

ചേർത്തല : വീണ്ടും വിവാദ പരാമര്‍ശവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്രിസ്ത്യന്‍ സമുദായത്തിലെ സിസ്റ്റര്‍ മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്തത് കൊണ്ടാണോ പെന്‍ഷന്‍ കൊടുക്കാന്‍ പോകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന ഒരു സര്‍ക്കാരും എസ്എന്‍ഡിപിയെ സഹായിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

‘മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും വോട്ട് ബാങ്ക് ആയി. ലീഗിനെ നയിക്കുന്നത് തങ്ങള്‍മാരാണ്. കേരള കോണ്‍ഗ്രസിന് പിന്നില്‍ പിതാക്കന്‍മാര്‍. ആത്മീയ ശക്തിയുടെ ഭാഗമായി അവരെല്ലാം നേടിയെടുത്തു. രാജ്യത്ത് ജനാധിപത്യം പോയി, മതാധിപത്യം വന്നു’, വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!