‘യുഡിഎഫിന് കരുത്ത് നല്‍കിയ നേതാവ്’, മുസ്ലീം ലീഗിന്റെ മനം വി ഡി സതീശനൊപ്പം

മലപ്പുറം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ പരസ്യമാകുന്നതിനിടെ മുസ്ലീം ലീഗിന്റെ പിന്തുണ വി ഡി സതീശനെന്ന് സൂചന. പാര്‍ട്ടി പ്രവര്‍ത്തകരിലെ വലിയൊരു വിഭാഗത്തിനും നേതാക്കള്‍ക്കും യുഡിഎഫ് വിജയിച്ചാല്‍ സർക്കാരിനെ വി ഡി സതീശന്‍ നയിക്കണമെന്ന നിലപാടുള്ളവരാണ്.

2021 ലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ യുഡിഎഫിനെ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി ഡി സതീശന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് മുസ്ലീം ലീഗില്‍ പൊതുവെയുള്ള വികാരം.

വി ഡി സതീശന്റെ ആക്രമണാത്മക രാഷ്ട്രീയ നിലപാടുകളും സംഘടനാ പാടവവും ഉള്‍പ്പെടെയാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന നിലയിലുള്ള ചര്‍ച്ചകളില്‍ ലീഗിനുള്ളില്‍ അതൃപ്തി ശക്തമാണ്. എന്നാല്‍ തീരുമാനങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ള അധികാരത്തെ വെല്ലുവിളിക്കേണ്ടതില്ലെന്ന നിലപാട് ലീഗ് തുടരുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!