65,000 കിലോ റേഷൻ അരി കാണാതായ സംഭവം…
തുടരന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ…

ഇടുക്കി : സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍.

ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല. അരി ലഭിക്കാതെ ജനങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

സിവില്‍ സപ്ലൈസ് വകുപ്പും, സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് അന്വേഷണം നടത്തുക. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!