പഴയങ്ങാടി പാലത്തിന് മുകളിൽ പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗത തടസ്സം




കണ്ണൂർ: പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞു.

പാചക വാതക ടാങ്കറാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് സംഭവം ഉണ്ടായത്. ബെംഗളൂരൂവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്നു ടാങ്കർ ലോറി.

അമിത വേഗത്തിൽ മറ്റ് വാഹനങ്ങളെ മറികടന്ന് വന്ന ലോറി ടെംപോ ട്രാവലറിലാണ് ആദ്യം ഇടിച്ചത്. തുടർന്ന് 2 കാറുകളിലും ഇടിച്ചു. ട്രാവലറിലുണ്ടായിരുന്ന എട്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്.
മട്ടന്നൂരിൽ നിന്നുളള കാറിനെയാണ് പിന്നീട് ഇടിച്ചത്.

പൊലീസെത്തി വാതക ചോർച്ചയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. വൻ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!