ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല… ലോക്കോ പൈലറ്റിൻ്റെ ജാഗ്രതയിൽ വൻ ദുരന്തം ഒഴിവായി…

ആലപ്പുഴ : ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റാണ് ട്രെയിൻ എത്തിയിട്ടും അടയ്ക്കാതിരുന്നത്.

നിരവധി വാഹനങ്ങള്‍ ദൂരെനിന്ന് കണ്ടതോടെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി.

രണ്ടുവശത്തുനിന്നും കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ബഹളം വച്ചപ്പോഴാണ് ഗേറ്റ് കീപ്പർ ഗേറ്റ് അടച്ചത്. ഇയാൾ മൊബൈൽ ഫോൺ നോക്കിയിരിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ സിഗ്നൽ ലഭിച്ചില്ലെന്നാണു ഗേറ്റ് കീപ്പറുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!