മുഹമ്മ (ആലപ്പുഴ) : സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു ദീർഘ നാളത്തെ സേവനത്തിനു ശേഷം ഏപ്രിൽ 30 ന് സർവ്വീസിൽ നിന്നു വിരമിച്ച സ്രാങ്കും കലാകാരനുമായ സ്രാങ്ക് സതീശൻ പൊന്നാടിനു മുഹമ്മ സ്റ്റാഫ് കമ്മറ്റി യാത്രയയപ്പ് നല്കി.
ജല ഗതാഗത വകുപ്പിൽ പാട്ടുകളിലൂടെയും നിരവധി ചിത്രരചനയിലൂടെയും ശ്രദ്ധ പിടിച്ചു പറ്റിയ ജീവനക്കാരനാണ് സ്രാങ്ക് സതീശൻ പൊന്നാട്. കൂടാതെ നിരവധി രക്ഷാപ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട് ഇദ്ദേഹം.
യാത്രയയപ്പ് സമ്മേളനത്തിൽ സ്റ്റാഫ് കമ്മറ്റി പ്രസിഡൻറ്റ് ലാൽ പി സി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബേബി ലാൽ സ്വാഗത്വം പറഞ്ഞു. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഫൈസൽ സമ്മേളനം ഉത്ഘാടനം ചെയ്തു. സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി ആശംസകൾ പറഞ്ഞു. കൂടാതെ ദിവസ വേതനക്കാരുടെ കൂട്ടായ്മയിൽ ശ്രീക്കുട്ടൻ കാവുങ്കൽ പൊന്നാട നല്കി. ജീവനക്കാരായ ഷജാസ്, സാബു കണ്ണങ്കര, സനീഷ് , സന്തോഷ് കുമാർ , സന്ദീപ്, ശ്രീകുമാർ തുടങ്ങിയവരും ആശംസ പറഞ്ഞു.
ചടങ്ങിൽ ക്രസൻറ്റ് പബ്ലിക് സ്ക്കൂൾ മണ്ണഞ്ചേരിയിലെ സി ബി എസ് സി പത്താം ക്ലാസിൽ നിന്നു ഉന്നത വിജയം നേടിയ ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരൻ മാഹിൻ അബൂബക്കറിന്റെ മകൻ മുഹമ്മദ് മുനവ്വീർ വി എമ്മിനെ സ്റ്റാഫ് കമ്മറ്റിയ്ക്ക് വേണ്ടി സ്റ്റേഷൻ മാസ്റ്റർ ഫൈസൽ മൊമ്മൻറ്റോ നല്കി ആദരിച്ചു.
