കുമരകം: കാലാവസ്ഥ മോശമായതിനെത്തുടർന്ന് മാറ്റിവെച്ചിരുന്ന കോട്ടയം- കുമരകം റോഡിൽ പുനർ നിർമ്മിക്കുന്ന കോണത്താറ്റ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ് പ്രവൃത്തികൾ ഇന്നും നാളെയുമായി ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) നടത്തും.
ഈ ദിവസങ്ങളില്‍ പാലത്തിൽ കൂടിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുന്നതായി കെ. ആർ. എഫ്. ബി-പി. എം. യു പത്തനംതിട്ട/ കോട്ടയം ഡിവിഷൻ തിരുവല്ല- അസിസ്റ്റൻറ് എഞ്ചിനിയർ അറിയിച്ചു.
ഗതാഗത നിയന്ത്രണം ഇങ്ങനെ
ബസ്സുകൾ പാലത്തിന്റെ ഇരകരകളിലുമായി യാത്ര അവസാനിപ്പിക്കേണ്ടതാണ്. മറ്റ് ചെറു വാഹനങ്ങൾ പാലത്തിന്റെ സമീപമുള്ള ഡൈവേർഷൻ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്നും കോട്ടയത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ ബണ്ട് റോഡിൽ നിന്നും തിരിഞ്ഞ് ഇടയാഴം- കല്ലറ വഴി കോട്ടയത്തേക്ക് പോകേണ്ടതാണ്. വൈക്കം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ തലയോലപ്പറമ്പ് -ഏറ്റുമാനൂർ വഴിയോ ഇടയാഴം -കല്ലറ വഴിയോ തിരിഞ്ഞ് പോകേണ്ടതാണ്.
കോട്ടയത്തു നിന്നും ആലപ്പുഴ വൈക്കം ഭാഗങ്ങളിലേക്ക് പോകേണ്ട ഭാരവാഹനങ്ങൾ ചാലുകുന്ന്- മെഡിക്കൽ കോളേജ് -നീണ്ടൂർ- കല്ലറ വഴി തിരിഞ്ഞു പോകണമെന്നും അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു.
