രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; തെരഞ്ഞെടുപ്പ് പ്രചാരണം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ


തിരുവനന്തപുരം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാഹുൽ എത്തുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം.

മാർച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദർശനം റദ്ദാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്നാണ് രാഹുൽ കേരള സന്ദർശനം റദ്ദാക്കിയത്. കോഴിക്കോട് ബീച്ചിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനായിരുന്നു രാഹുൽ എത്തേണ്ടിയിരുന്നത്.

രാഹുലിന് വരാൻ കഴിയാത്തത് കൊണ്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ റാലിയിൽ പങ്കെടുത്തിരുന്നു. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!