കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാസേന സ്ഥലത്തെത്തി. മെഡിക്കൽ കോളേജിന് തീ പിടിച്ചെന്ന് കരുതി സ്ഥലത്തേക്ക് തൃക്കാക്കര അഗ്നിരക്ഷാസേന യൂണിറ്റും ഏലൂർ യൂണിറ്റും പാഞ്ഞെത്തി. തൃക്കാക്കരയിൽ നിന്നും രണ്ടാമത്തെ യൂണിറ്റും പുറപ്പെട്ടു. എന്നാൽ സ്ഥലത്തേക്ക് എത്തിയപ്പോഴാണ് മെഡിക്കൽ കോളേജിനല്ല പിന്നിൽ എച്ച്എംടി-മണലിമുക്ക് റോഡിനോട് ചേർന്നുളള മതിലിന് സമീപത്തായി കൂട്ടിയിട്ടിരുന്ന ചവറുകൾക്കും മര കഷ്ണങ്ങൾക്കുമാണ് തീ പിടിച്ചതെന്ന് മനസ്സിലായത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ തീപിടുത്തം?, കത്തിയത്…
