മഞ്ചേശ്വരത്ത് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും അപരൻ

കാസർകോട്: മഞ്ചേശ്വരത്തെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനും അപരൻ. ഡി സുരേന്ദ്രൻ നായരാണ് കെ സുരേന്ദ്രന് അപരനായി രംഗത്തെത്തിയത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഡി സുരേന്ദ്രൻ നായർ.

അതേസമയം, അപരന് പിന്നിൽ കോൺഗ്രസ്സ് ആണെന്ന് ബിജെപി ആരോപിച്ചു. തിരുവനന്തപുരത്തെ മുൻ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിർത്തിയത് യുഡിഎഫ് തോൽവി ഭയന്നാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ രംഗത്തെത്തിയിട്ടുണ്ട്. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്.

കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ. ഈ സ്ഥാനാർത്ഥി പത്രിക നൽകിയിട്ടുണ്ട്. ബിനാനിപുരം സ്വദേശി രാജീവ്‌ ആണ് പി രാജീവിൻ്റെ അപരൻ. വട്ടിയൂർക്കാവിൽ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരൻ, മുരളി എൻ എന്നിവരാണവർ. അരുവിക്കരയിൽ ജി സ്റ്റീഫന് അപരനായി സ്റ്റീഫനും വിഎസ് ശിവകുമാറിന് രണ്ട് ശിവകുമാറുമാരും അപരന്മാരായി ഉണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാർ പത്രിക നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!