കോട്ടയം : വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്രം തിരുവുത്സവത്തോടനു ബന്ധിച്ചു ക്ഷേത്രം കൂത്തമ്പലത്തിൽ അവതരിപ്പിച്ച ശൂർപ്പണഖാങ്കം കൂടിയാട്ടം ആസ്വാദകർക്കു നവ്യാനുഭവമായി.
അൻപതു വർഷങ്ങൾക്കു മുൻപ് മുടങ്ങിപ്പോയിരുന്ന കൂടിയാട്ടാവതരണം കഴിഞ്ഞ വർഷം ബാലിവധം കൂടിയാട്ടത്തോടെയാണ്
പുനരാരംഭിച്ചത്.
ഇത്തവണ അവതരിപ്പിക്കപ്പെട്ടത് ശക്തിഭദ്രന്റെ ആശ്ചര്യ ചൂഡാമണി നാടകത്തിലെ രണ്ടാമങ്കമായ
ശൂർപ്പണഖാങ്കം ആണ്.
സുന്ദരിയായ ലളിതയുടെ രൂപം കൈകൊണ്ടു ശ്രീരാമന്റെയും ലക്ഷ്മണെന്റെയും സമീപത്തേക്ക് വിവാഹാ ഭ്യർത്ഥനയുമായി വരുന്ന ശൂർപ്പണഖ അവരാൽ
തിരസ്കൃതയാകുമ്പോൾ
രക്ഷസീ രൂപം ധരിച്ചു ലക്ഷ്മണനെ പിടിച്ചു കൊണ്ടു പോകുന്നു. ലക്ഷ്മണൻ അവളുടെ കർണ്ണനാസികാ കുചങ്ങൾ
ഛേദിക്കുന്നു. രക്തരൂക്ഷിതയായ അവൾ അലറി കരഞ്ഞുകൊണ്ട് രാവണന്റെ അടുത്തേക്ക് പോകുന്നു.
ശൂർപ്പണഖ നിണമണിയുന്ന ചടങ്ങ് നടത്തുന്നത് ക്ഷേത്രം ശ്രീകോവിലിനു മുന്നിലാണ് എന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഹരിപ്പാട് രംഗധ്വനി കൂടിയാട്ട കലാകേന്ദ്രം അവതരിപ്പിച്ച ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ ശ്രീരാമനായി നേപഥ്യ
യദു കൃഷ്ണനും സീതയായി കലാമണ്ഡലം സജിതയും ലളിതയായി കലാമണ്ഡലം സംഗീതയും ലക്ഷ്മണനായി കലാമണ്ഡലം മഞ്ചുനാഥും ശൂർപ്പണഖയായി കലാമണ്ഡലം ജിഷ്ണു പ്രതാപും അരങ്ങിലെത്തി.
മിഴാവ് കലാമണ്ഡലം
രതീഷ് ഭാസ്, കലാമണ്ഡലം സജിത്ത് വിജയൻ, കലാമണ്ഡലം വിജയ്,
കലാമണ്ഡലം രാഹുൽ. ഇടയ്ക്ക കലാനിലയം രാജൻ, താളം കലാമണ്ഡലം അശ്വതി, ചുട്ടി കലാനിലയം ശ്രീജിത്ത് സുന്ദരൻ എന്നിവർ പശ്ചാത്തലമൊരുക്കി
വെന്നിമലയിൽ നവ്യാനനുഭവമായി
ശൂർപ്പണഖാങ്കം കൂടിയാട്ടം അരങ്ങേറി
