ശത്രു രാജ്യങ്ങൾക്ക് ഒഴികെ ഹോർമുസ് തുറക്കും…ഇറാൻ…

റാനെതിരെയുള്ള ഭീഷണികൾ സധൈര്യം നേരിടുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഭീഷണികൾ രാജ്യത്തെ ഒന്നിപ്പിക്കും. ശത്രു രാജ്യങ്ങൾക്ക് ഒഴികെ ഹോർമുസ് തുറക്കും. എക്സിലൂടെ ആണ് പ്രതികരണം. ഇറാനി വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ വൻ തിരിച്ചടി നൽകും. ഗൾഫ് മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

പ്രതികാര നടപടി ഉടൻ ഉണ്ടാകുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. എണ്ണ വില കുതിച്ചുയരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. “ഇറാനി വൈദ്യുത നിലയങ്ങൾ ആക്രമിച്ചാൽ മേഖലയിലുടനീളമുള്ള നിർണായക അടിസ്ഥാന സൗകര്യങ്ങളും ഊർജ്ജ, എണ്ണ അടിസ്ഥാന സൗകര്യങ്ങളും തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെടുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും,” ഗാലിബാഫ് എക്‌സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!