തിരുവനന്തപുരം : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയും തുടർന്നുള്ള വിവാദങ്ങൾക്കും ഇടയിൽ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങി രമ്യ ഹരിദാസ് എം.എൽ.എ. ചിറയിൻകീഴിൽ ഇന്നും നാളെയും താനുണ്ടായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് അവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു.
തുടർന്ന് രാവിലെ 10.15 ഓടെ രമ്യ മണ്ഡലത്തിൽ എത്തി.
വിവാദങ്ങൾക്കും ചികിത്സയ്ക്കും ശേഷം ഇന്ന് മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന രമ്യ ഹരിദാസ്, നാളെ എം.എൽ.എ ഓഫീസിലുമുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, കയ്യാങ്കളി വിവാദത്തിൽ കോൺഗ്രസ് സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ സ്റ്റാഫ് ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റിന് കത്ത് നൽകിയതുമായി ബന്ധപ്പെട്ട നടപടികൾ പാർട്ടി നേതൃത്വത്തിലും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: മണ്ഡലത്തിൽ സജീവമാകുമെന്ന് വ്യക്തമാക്കി രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
