മുഹമ്മ (ആലപ്പുഴ ): വയോജനങ്ങൾക്കും, സ്പെഷ്യൽ സ്ക്കൂൾ വിദ്ധ്യാർത്ഥികൾക്കും പ്രിയമായി ജല ഗതാഗത വകുപ്പ് പാതിരാമണൽ സ്പെഷ്യൽ സർവ്വീസ്.
സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നു സർവ്വീസ് നടത്തുന്ന പാതിരാമണൽ സ്പെഷ്യൽ സർവ്വീസിൽ അയ്യപ്പൻ വായനശാല പൊന്നാട് ഗുരുവന്ദനം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് വയോജനങ്ങൾക്ക് പാതിരാമണൽ സന്ദർശനത്തിന്നുള്ള അവസരം ഒരുക്കിയത്. കൂടാതെ മാർത്താ ഭവൻ ബധിരർക്കുള്ള റിസോഴ്സ് സെൻറ്റർ പൂഴിക്കോൽ നിന്നുളള കുട്ടികളും രക്ഷകർത്താക്കളും , അദ്ധ്യാപകരും പാതിരാമണൽ സന്ദർശനത്തിന് എത്തി.
സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്ന് സർവ്വീസ് നടത്തുന്ന പാതിരാമണൽ സ്പെഷ്യൽ സർവ്വീസിൽ ദിനം പ്രതി വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചതിന്നാൽ സ്ക്കൂൾ അവധിയ്ക്ക് സോളാർ സൗര ടൂറിസ്റ്റ് ബോട്ട് സർവ്വീസ് മുഹമ്മ സ്റ്റേഷനിൽ നിന്നും ആരംഭിക്കും.
മാതൃകപരമായ സേവനങ്ങൾ നല്കിയ പാതിരാമണൽ സ്പെഷ്യൽ സർവ്വീസ് ബോട്ടിലെ ജീവനക്കാരായ സ്രാങ്ക് കെ കെ രാജേഷ്, ലാസ്ക്കർ അംബുജാഷൻ എന്നിവരെ വിനോദ സഞ്ചാരികൾ നന്ദി അറിയിച്ചു.
കുറഞ്ഞ ചെലവിൽ കൂടുതൽ കാഴ്ചകൾ കണ്ട് മടങ്ങാൻ മുഹമ്മ സ്റ്റേഷൻ നിന്നു ആരംഭിച്ചിരിക്കുന്ന പാതിരാമണൽ സ്പെഷ്യൽ സർവ്വീസ് മുഴുവൻ വിനോദ സഞ്ചാരികളും പ്രയോജനപ്പെടുത്തണ മെന്നു മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഫൈസൽ, സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം എന്നിവർ അഭിപ്രായപ്പെട്ടു.
ബുക്കിങ്ങ് നമ്പർ: 9400050331 ( സ്റ്റേഷൻ മാസ്റ്റർ മുഹമ്മ )
