വാണിജ്യ എൽപിജി വിഹിതത്തിൽ 20 ശതമാനം വർദ്ധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി : വാണിജ്യ എൽപിജി വിഹിതത്തിൽ 20 ശതമാനം കൂടി വർധിപ്പിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. മുൻഗണനാ മേഖലകൾക്കുള്ള വാണിജ്യ എൽപിജി വിഹിതത്തിലാണ് വർധനവ്. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയർന്നു. റസ്റ്ററന്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യവസായ മേഖലയിലെ കന്റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഡയറികൾ എന്നിവിടങ്ങളിലാണ് എൽപിജി വിഹിതം ഉയർത്തിയത്.

സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കന്റീനുകളും ഔട്ട്‌ലറ്റുകളും ഇതിൽ ഉൾപ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകുമെന്നും സർക്കാർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!