സെൻ്റ് ആൽബർട്ട് കോളേജിൻ്റെ ഭൂമി തിരിച്ചുനൽകാൻ ശ്രമം…മന്ത്രിസഭയുടെ ഭൂമി കൈമാറ്റം വിവാദത്തിൽ…

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിൽ വിവാദ ഭൂമികൈമാറ്റം. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചു.

88 സെന്റ് ഭൂമിയാണ് പതിച്ചുനൽകുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ അവസാന ഘട്ടത്തിൽ ഇതേ ഭൂമി പതിച്ചു നൽകിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

ഒന്നാം പിണറായി സർക്കാർ നിയമിച്ച എ കെ ബാലൻ ഉപസമിതി മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. ഈ തീരുമാനം തിരുത്തിക്കൊണ്ടാണ് സർക്കാരിന്റെ ഇപ്പോഴുള്ള പുതിയ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!