മുൻ എക്‌സൈസ് കമ്മിഷണർ മഹിപാല്‍ യാദവ് അന്തരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻ എക്‌സൈസ് കമ്മിഷണർ മഹിപാല്‍ യാദവ് അന്തരിച്ചു. മസ്‌തിഷ്‌കത്തില്‍ അർബുദം ബാധിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.

ഈ മാസം അവസാനം പൊലീസ് ആസ്ഥാനത്ത് വിരമിക്കല്‍ ചടങ്ങ് നടത്താനിരിക്കുകയായിരുന്നു, ഇതിനിടെയാണ് രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ അന്ത്യം സംഭവിച്ചത്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായ മഹിപാല്‍ യാദവ്, എസ് ആനന്ദകൃഷ്‌ണൻ വിരമിച്ചതോടെ ജൂണ്‍ മാസത്തിലാണ് എക്‌സൈസ് കമ്മിഷണറായത്. പിന്നീട് ചികിത്സയ്‌ക്കായി പോയി. 1997 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ മഹിപാല്‍ യാദവ് കേന്ദ്ര ഡപ്യുട്ടേഷനില്‍ പോയ ശേഷം പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തി.

എക്‌സൈസ് കമ്മിഷണർ ആയി ചുമതലയേറ്റ ശേഷം ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതോടെ കഴിഞ്ഞമാസം അവസാനം അദ്ദേഹം അവധിയില്‍ പ്രവേശിച്ചു. തുടർന്ന് എം ആർ അജിത് കുമാറിനെ സർക്കാർ എക്‌സൈസ് കമ്മിഷണറായി നിയമിച്ചിരുന്നു. 2013ല്‍ വിശിഷ്‌ട സേവനത്തിനുള്ള രാഷ്‌ട്രപതി യുടെ മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്.

എറണാകുളം ഐജി, ബിവറേജസ് കോർപറേഷൻ എംഡി എന്നിങ്ങനെ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!