തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ സി പി ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വമാണ് 25 സീറ്റുകളിലെയും പ്രഖ്യാപിച്ചത്.
വൈക്കത്ത് സി കെ ആശക്ക് പകരം പി. പ്രദീപ് കുമാർ മത്സരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് മിനിറ്റുകൾക്കുള്ളിലാണ് സി പി ഐ സ്ഥാനാർത്ഥി പട്ടികയും പുറത്ത് വന്നത്. സിപിഐ ആണ് ആദ്യമായി സമ്പൂർണ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്.
ഇതിന് പിന്നാലെ സിപിഎം സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു.
