കൊച്ചി : വന്ദേഭാരത് ട്രെയിനിൽ യാത്രക്കാർക്ക് പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി.
കോട്ടയത്തുനിന്നും പുറപ്പെട്ട ട്രെയിനിൽ ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്ത യാത്രക്കാരന് ഓർഡർ ചെയ്ത സ്ക്രാംബിൾഡ് എഗ്ഗിന് പകരം ദുർഗന്ധം വമിക്കുന്ന മുട്ടയാണ് ലഭിച്ചത്. പരാതിപ്പെട്ടപ്പോൾ, മുട്ട അടച്ചുവെച്ചതുകൊണ്ടാണ് ഗന്ധം തോന്നുന്നതെന്ന വിചിത്രമായ ന്യായീകരണമാണ് കാറ്ററിങ് ജീവനക്കാർ നൽകിയത്.
പിന്നീട് ടിടിഇ ഇടപെടുകയും ഐആർസിടിസി ഷെഫ് വഴി യാത്രക്കാരന് വെജിറ്റേറിയൻ ഭക്ഷണം നൽകി പ്രശ്നം പരിഹരിക്കുകയുമായിരുന്നു. സമാനമായ അനുഭവം മുട്ട ഓർഡർ ചെയ്ത മറ്റ് യാത്രക്കാർക്കും ഉണ്ടായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഐആർസിടിസിയുടെ പരാതി സെല്ലിലും വന്ദേഭാരതിന്റെ സോണൽ കോർഡിനേറ്റർക്കും യാത്രക്കാർ പരാതി നൽകിയിട്ടുണ്ട്.
വന്ദേഭാരത് ട്രെയിനിൽ യാത്രക്കാർക്ക് വീണ്ടും പഴകിയ ഭക്ഷണം ലഭിച്ചെന്ന് പരാതി
