വീണ ടിയുടെ വിദേശ പണമിടപാടിൽ വിശദമായ അന്വേഷണത്തിന്

കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും.

ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന സംശയവും ഇഡിക്ക് ഉണ്ട്. കോഴിക്കോട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ ചോദ്യംചെയ്യലും അടുത്ത ആഴ്ച ആരംഭിക്കും. വീണടിയെ വീണ്ടും വിളിപ്പിക്കും.

മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലു കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ടത്. വീണ ടിയുടെ ഡയറിയിലെ കൈയ്യെഴുത്ത് പ്രതികളില്‍ നിന്ന് ദുബായിയിലേയ്ക്ക് 85 ലക്ഷത്തിന്റെ ഹവാല ഇടപാട് നടന്നെന്നാണ് സൂചന ലഭിച്ചെന്നും, 20.5 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നുമാണ് ഇഡി കണ്ടെത്തല്‍.

വരുമാനത്തില്‍ അധികം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്റര്‍നെറ്റ് റൂട്ടറിന് വേണ്ടി ഉപയോഗിച്ചെന്നുമാണ് ഇഡി പത്രക്കുറിപ്പിലൂടെ അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!